ഷിക്കാഗോ: സീറോമലബാർ സഭയുടെ ആഗോള അൽമാസ സംഘടനയായ സീറോമലബാർ കാത്തലിക് കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ സെക്രട്ടറിയായി വടക്കേ അമേരിക്കയിൽ നിന്നുള്ള സിജിൽ പാലക്കലോടിയെ നിയമിച്ചതായി ആഗോള സമിതി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, ട്രഷറർ ടോണി പുഞ്ചകുന്നേൽ, ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവർ അറിയിച്ചു.
എസ്എംസിസി യുഎസ്എയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന സിജിൽ നിലവിൽ എസ്എംസിസി യുഎസ്എയുടെ ബോർഡ് ചെയറായി പ്രവർത്തിക്കുന്നു.
ഷിക്കാഗോ രൂപതാ എപാർക്കിയൽ അസംബ്ലി മെമ്പർ, ഇൻഫന്റ് ജീസസ് സാക്രമെന്റോ ഇടവക ട്രസ്റ്റി, എസ്എംസിസി ഗ്ലോബൽ വർക്കിംഗ് കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള സിജിൽ വിവിധ സാമൂഹിക, സാംസ്കാരിക, കലാ കായിക സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ്.
അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ ട്രഷററായി പ്രവർത്തനം നടത്തി വരുന്നു. എസ്എംസിസി ഗ്ലോബൽ സമിതിയോടൊപ്പം നിന്ന് എസ്എംസിസി യുഎസ്എ ഡയറക്ടർ ഫാ. ജോർജ് എളമ്പാശേരിൽ, പ്രസിഡന്റ് ജോർജ് വി. ജോർജ്, സെക്രട്ടറി ഷോളി കുമ്പിളുവേലിൽ, ട്രഷറർ ടോമി തോമസ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോർജ്കുട്ടി പുല്ലാപ്പള്ളിൽ, ബോർഡ് സെക്രട്ടറി ജോൺസൺ കണ്ണൂക്കാടൻ, കമ്മിറ്റിയംഗങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചു.